ആറളം ഗവ ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടം, നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 3 കിലോമീറ്റർ അകലെ നിർമിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്

സ്കൂൾ സ്ഥലം മാറ്റുന്നതിനെതിരെ നാട്ടുകാർ രംഗത്ത്



@noorul ameen 









































ആറളം: ആറളം ഗവ ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടം, നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 3 കിലോമീറ്റർ അകലെ നിർമിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്.
പുതിയ കെട്ടിടം നിർമിച്ച് ഹയർ സെക്കൻഡറി ബ്ലാക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഹൈസ്കൂൾ വിഭാഗം ഉൾപ്പടെ നീക്കപ്പെടുകയും 112 വർഷം പഴക്കമുള്ള വിദ്യാലയത്തിൻ്റെ നാശത്തിന് കാരണമാവുമെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.

കൂടാതെ, യാത്രാ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് മാറുന്നതിനാൽ, ആറളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, ഹാജിറോഡ്, അയ്യപ്പൻ കാവ് പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

സ്കൂൾ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ഇതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.