‘ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം,താൻ എതിർക്കുന്നത് പാര്‍ട്ടിയെയല്ല, പിണറായിസത്തെ’; പി വി അൻവർ

‘ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം,താൻ എതിർക്കുന്നത് പാര്‍ട്ടിയെയല്ല, പിണറായിസത്തെ’; പി വി അൻവർ


സിപിഐഎം നേതാവ് എ സി മൊയ്തീന്റെ പരാതിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സൂധീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തിലാണെന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്നും താന്‍ എതിര്‍ക്കുന്നത് പാര്‍ട്ടിയെ അല്ല പിണറായിസത്തെയാണെന്നും അന്‍വര്‍ പറഞ്ഞു. എ സി മൊയ്തീന്‍ മറുപടി പറയേണ്ടത് കരുവന്നൂരിലെ നിക്ഷേപകരോടാണെന്നും സിപിഐഎമ്മിനെതിരെ പ്രതികരിച്ചാല്‍ മത വര്‍ഗീയ വാദിയാക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തില്‍.

1000 വീട് കൊടുക്കാന്‍ ഇടയാക്കിയത് സിപിഐഎമ്മിന്റെ ഭരണമാണ്. ചേലക്കരയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ ജനകീയനാണെന്നും ജനസ്വീകാര്യതയെ തകര്‍ക്കാന്‍ സിപിഐഎം നേതൃത്വം ശ്രമിക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു. മൊയ്തീനെതിരായ ഫോണ്‍ സംഭാഷണം കൈയ്യിലുണ്ടെന്നും പ്രധാന വ്യക്തിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.