കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം മുൻ പ്രസിഡൻ്റ് ജോൺ തെങ്ങുംപള്ളിൽ അന്തരിച്ചു.
പേരാവൂർ: പെരുമ്പുന്നയിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹിക പ്രവർത്തകനും കോൺഗ്രസ് നേതാവുമായ തെങ്ങുംപള്ളിൽ ചെറിയ ജോൺ (കുഞ്ഞുട്ടി -98) നിര്യാതനായി. മുഴക്കുന്ന് മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, പെരുമ്പുന്ന എൽപി സ്കൂൾ ആരംഭ പിടിഎ പ്രസിഡണ്ട് കർഷക കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (25/11/2024) 4 -30 സ്വഭവനത്തിൽ ആരംഭിക്കുകയും പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തുന്നതുമാണ്.
ഭാര്യ പരേതയായ കുന്നത്ത് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ പരേതനായ ജോൺ (അപ്പച്ചൻ), ജോസ്, ജോർജ്,തങ്കച്ചൻ, തോമസ്, വത്സമ്മ, ബേബി ജോൺ, ജോളി. മരുമക്കൾ ഫിലോമിന കുറ്റിമാക്കൽ, ഗ്രേസി കൊല്ലിരിക്കൽ, അച്ചാമ്മ കദളിക്കാട്ടിൽ, മേരി ചെമ്മിനിക്കാട്ടിൽ, ലില്ലിക്കുട്ടി പൈങ്ങാട്ട്, ചെറിയാച്ഛൻ പൂവത്തുങ്കൽ, ആൻസി കല്ലക്കാവുങ്കൽ, ജോസ് ഇല്ലിക്കൽ