ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു


ആലപ്പുഴ: ഒന്നര വയസ്സുള്ള കുഞ്ഞുമായി  പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരൻ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക് കൈമാറും. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)