ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പ് ആക്കിയാലും ഇനി അവസാനിക്കില്ല

ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പ് ആക്കിയാലും ഇനി അവസാനിക്കില്ല


രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

പരാതിയിൽ ഉടൻ കേസെടുത്ത പോലീസ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ അധ്യാപകൻ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സ്വകാര്യമായി സന്ദർശിച്ച് കുടുംബത്തിന് തൻ്റെ പേരിൽ പരാതി ഇല്ലെന്ന് എഴുതി വാങ്ങുകയും കേസ് ഒരു തെറ്റിദ്ധാരണയുടെ പേരിൽ നൽകിയതാണെന്നും ഒരു സ്റ്റാംപ് പേപ്പറിൽ എഴുതി വാങ്ങി. തുടർന്നിത് പോലീസിന് മുന്നിൽ ഹാജരാക്കിയതോടെ പോലീസ് കേസിലെ നടപടിക്രമങ്ങളും അന്വേഷണവും നിർത്തിവെക്കുന്ന സ്ഥിതിയുണ്ടായി. കേസ് പരിശോധിച്ച് വന്നിരുന്ന രാജസ്ഥാൻ ഹൈക്കോടതിയും കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.

എന്നാൽ, പിന്നീട് രാംജി ലാൽ ബൈർവാ എന്ന സാമൂഹിക പ്രവർത്തകൻ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്.ഇതുസംബന്ധിച്ച രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.