സഫലം സ്നേഹപാഠം വിദ്യാർത്ഥി ബോധവൽക്കരണ ക്ലാസ്
ഇരിട്ടി: ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം -സഫലത്തിന്റെ ഭാഗമായി
സ്നേഹപാഠം വിദ്യാർത്ഥി ബോധവൽക്കരണ പരിപാടി നടന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാലയങ്ങളിൽ കേരള സർക്കാരിൻറെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഠന പരിപോഷണ പരിപാടിയാണിത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ,
ശില്പശാലകൾ, സഹവാസ ക്യാമ്പുകൾ, വിജ്ഞാന പഠന യാത്രകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്
ഗോത്ര മേഖലയിലെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും പഠന താൽപര്യവും സാമൂഹ്യബോധവും
വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയാണിത്.
സ്നേഹപാഠം പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ ഉദ്ഘാടനം ചെയ്തു. പുത്തലം എൽ പി സ്കൂൾ പ്രഥമാധ്യാപികയും കൗൺസിലറും ഹൃദയാരാം ട്രെയിനറുമായ എൻ. ബിന്ദു വിഷയാവതരണം നടത്തി.
പിടിഎ പ്രസിഡണ്ട് കോട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സി.എൻ. ശ്രീജ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഒ.പി.സോജൻ, പദ്ധതി കോഡിനേറ്റർ സി. എ. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.