തില്ലങ്കേരി ഗവ: യു പി സ്‌കൂൾ നൂറാം വാർഷികാഘോഷം
ഫ്ലാഷ് മൊബ് നടത്തി
ഇരിട്ടി: തില്ലങ്കേരി ഗവ: യു പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി "ശതക്-25 " എന്ന പേരിൽ ശിശുദിനത്തിൽ തില്ലങ്കേരി ടൗൺ, ഉളിയിൽ ടൗൺ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്വാഗത സംഘം ഭാരവാഹികളായ കെ.പി. വിജേഷ് , പ്രദീപ് മയിലപ്രവൻ, യു.സി. നാരായണൻ, യു.സി. പ്രവീൺ, കെ.സി.സജീവൻ , കെ.ഇ. നവീൻ, പ്രധമാധ്യാപകൻ പി. വിനോദ് കുമാർ , അദ്ധ്യാപകരായ ആർ. കലേഷ്, സജു സംഗീത്, എം. സിമ്യ , ശാദിയ സഹ്‌ല , എം. സുബിന എന്നിവർ നേതൃത്വം നല്കി.