വേലിക്കുള്ളിൽ കുടുങ്ങി കാട്ടാന; സ്ക്രൂ ലൂസാക്കി ആനയെ രക്ഷിച്ച് വനംവകുപ്പ്, തിരികെ കാട്ടിലേക്ക് പോയി

വേലിക്കുള്ളിൽ കുടുങ്ങി കാട്ടാന; സ്ക്രൂ ലൂസാക്കി ആനയെ രക്ഷിച്ച് വനംവകുപ്പ്, തിരികെ കാട്ടിലേക്ക് പോയി

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ വേലിക്കുള്ളിൽ ആന കുടുങ്ങി. കുടകിലെ വാൽനൂരിൽ ഇന്നലെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന പ്ലാന്‍റേഷനിൽ നിന്ന് കാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പിടിയാനയാണ് ബാരിക്കേഡിനുള്ളിൽ കുടുങ്ങിപ്പോയത്. ഏറെ ശ്രമിച്ചിട്ടും ആനയ്ക്ക് പുറത്ത് കടക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ബാരിക്കേഡിന്‍റെ സ്ക്രൂ ലൂസാക്കി എടുത്ത് മാറ്റിക്കൊടുത്താണ് ആനയെ രക്ഷപ്പെടുത്തിയത്. ആനയെ തിരികെ കാട്ടിലേക്ക് വിട്ടു.