കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥി മരിച്ചു
കണ്ണൂർ: വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥി മരിച്ചു. വേശാലയിലെ ഇസ്മായിൽ സഖാഫി-ശാക്കിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാദി (11) ആണ് മരിച്ചത്. കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹാദി.
അപകടത്തിൽ റബീഹ് (13), ഉമൈദ് (14) എന്നിവർക്കും പരുക്കേറ്റു. പരുക്കേറ്റ വിദ്യാർഥികളെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേശാല ഖാദിരിയ മദ്റസ വിദ്യാർഥികളാണ് മൂവരും.
ശനി രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമാണ് അപകടം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾ ഓടിച്ചിരുന്ന സൈക്കിളിൽ ചെങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.