എസ് വൈ എസ് ജില്ലാ പ്രചാരണ യാത്ര -പ്ലാറ്റിനംസഫറിന് ഇരിട്ടി മേഖലയിൽ സ്വീകരണം നൽകി

എസ് വൈ എസ്  ജില്ലാ പ്രചാരണ യാത്ര -
പ്ലാറ്റിനംസഫറിന്  ഇരിട്ടി മേഖലയിൽ സ്വീകരണം നൽകി
















ഇരിട്ടി: ഉത്തരവാദിത്വം മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബർ 27 മുതൽ 29 വരെ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളന പ്രചരണാർത്ഥം  എസ്.വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദക്ഷിണ മേ ഖല യാത്ര - പ്ലാറ്റിനം സഫറിന് ഇരിട്ടി മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഉളിയിൽ, ഇരിട്ടി, കാക്കയങ്ങാട്, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ശിവപുരത്ത് സമാപിച്ചു. ജാഥാ ലീഡർ നിസാർ അതിരകം,കോഡിനേറ്റർ ഷമീർ ചെറുകുന്ന്, ഹകീം സഖാഫി അരിയിൽ, റിയാസ് കക്കാട്, അബ്ദുറഹ്മാൻ പെരളശ്ശേരി, സാജിദ് ആറളം, സിദ്ദീഖ് മഹമൂദി വിളയിൽ, തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. 
സോൺ നേതാക്കളായ ഇബ്രാഹിം മാസ്റ്റർ, റഫീഖ് മദനി, മുഹമ്മദ് റഫീഖ് നിസാമി, സമീർ ഹുമൈദി, ഗഫൂർ നടുവനാട്, അബ്ദുല്ലത്തീഫ് സഅദി, ഷാഫി ഹാജി, റമളാൻ മുസ്‌ലിയാർ,മിഖ്ദാദ് ആറളം നേത്യത്വം നൽകി.