ദുഷ്പ്രചാരണങ്ങൾ സിപിഎം അവസാനിപ്പിക്കണം: യൂത്ത് ലീഗ്
@ameen white
ഇരിട്ടി : ഇടതു പക്ഷത്തിന്റെ ഇലക്ഷൻ സമയങ്ങളിലെ ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി.
വടകരയിലെ കാഫിർ പ്രയോഗവും, അഴീക്കൊടെ സിറാത്ത് പാലവും ത്രിക്കാക്കരയിലെ അശ്ലീല പ്രയോഗങ്ങൾക്കു ശേഷം
പാലക്കാട് നടന്ന ട്രോളി വിവാദവും ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അസഭ്യ രാഷ്ട്രീയമാണെന്നും ധാർമിക ജനാധിപത്യ മാർഗത്തിലേയ്ക്കു വരുന്നില്ലെങ്കിൽ ജനം ബാലറ്റിലൂടെ മറുപടി പറയുമെന്ന്
യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ യുവസംഗമം അഭിപ്രായപെട്ടു..
പത്തൊമ്പതാം മെയിലിൽ ജാഫർ കുനിയിൽ നഗറിൽ യുവ സംഗമം യൂത്ത് ലീഗ് ജില്ല പ്രവർത്തക സ്മിതി അംഗം റാഫി തില്ലങ്കേരി ഉൽഘാടനം ചെയ്തു.
മുനിസിപ്പൽ പ്രസിഡന്റ് ശംസുദ്ധീൻ നരയൻപാറ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹാരിസ് പെരിയത്തിൽ, ട്രഷറർ കെ സഹീർ, എം കെ ഗഫൂർ, ഇ കെ ശഫാഫ്, ഇ കെ സവാദ്, കമറുദ്ധീൻ വെളിയമ്പ്ര, വി കെ മുനീർ അറഫ, യൂസുഫ് നടുവനാട്, നിയാസ് വളോര, ഷഫീർ ചാവശ്ശേരി, ടി ഷംസീർ, കെ ഷംഷാദ്, അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു.