കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലിൽ വീട്ടമ്മ മരിച്ച നിലയിൽ. ജി.എൽ.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റിൽ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത് (Housewife found dead). ഇവരുടെ ആഭരണങ്ങൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് അസ്മബിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വർഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകൾ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്