കീഴ്പ്പള്ളി ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

കീഴ്പ്പള്ളി ടൗണിൽ  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. 

































ഇരിട്ടി : കീഴ്പ്പള്ളി സ്വദേശി റഫീഖിൻ്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത കെട്ടിടത്തിന്റെ സ്റ്റെയർകെയ്സിന്റെ അടിയിൽ നിന്നുമാണ് രാജവെമ്പാലയെ  പിടികൂടിയത്. മാർക്ക് പ്രവർത്തകനും വനംവകുപ്പ് താൽക്കാലിക വാച്ചറുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, സജീർ ആറളം എന്നിവർ ചേർന്നാണ്  രാജവംമ്പാലയെ പിടികൂടി വനത്തിൽ വിട്ടത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിജയ്, ഷിബു, ഫോറസ്റ്റ് വാച്ചർ പി. അശോകൻ, താൽക്കാലിക വാച്ചർ മാരായ മെൽജോ, ബാബു, ജിബിൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു