ഉളിക്കലിൽ അനുജനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
@noorul ameen
ഉളിക്കൽ. : സ്വത്ത് തർക്കത്തെത്തുടർന്ന് അനുജനെയും ഭാര്യയെയും വെട്ടി പരിക്കെൽപിച്ച പ്രതി റിമാൻഡിൽ. ഉളിക്കൽ കരുമാങ്കയത്തെ കുന്നേൽ മുഹമ്മദ് (67) നെയാണ് മട്ടന്നൂർ കോടതി റിമാൻ്റ് ചെയ്തത്. മുഹമ്മദിന്റെ അനുജൻ മുജീബ് (46), മുജീബിന്റെ ഭാര്യ റംല (38) എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന് പ്രതി അനുജൻ മുജീബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മുജിമ്പിനെ ആയുധമുപയോഗിച്ച് വെട്ടുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് മുജിബിൻ്റെ ഭാര്യ റംല ക്കും വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് പരിക്കേറ്റ ഇരുവരെയും കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയെ തുടർന്ന് ഉളിക്കൽ പ്രൻസിപ്പൽ എസ് ഐ കെ.സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.