റോഡിൽ നടന്നുപോകവേ വണ്ടി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ കീഴൂർ സ്വദേശി മരിച്ചു.
ഇരിട്ടി : റോഡിലൂടെ നടന്നുപോകവേ മീൻകയറ്റിവന്ന വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കേ കീഴൂർ സ്വദേശി മരിച്ചു. കീഴൂർ വി യു പി സ്‌കൂളിന് സമീപം ആക്കപ്പറമ്പ് കോളനിയിലെ താമസക്കാരനായ എ.കെ. സോമൻ (75) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ പയഞ്ചേരിമുക്കിൽ സ്‌കൈ ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകവേ പിന്നിൽ നിന്നും വന്ന മീൻവണ്ടി സോമനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട വണ്ടി റോഡരികിലെ ഇലട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നതു. സാരമായി പരിക്കേറ്റ സോമനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർക്ക് എതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ഭാര്യ: ശാന്ത. മക്കൾ : ഉണ്ണികൃഷ്‍ണൻ, സുരേഷ്. മരുമകൾ: തങ്കമണി.