ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി

ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി
































ഇരിട്ടി : സ്‌കൂൾ കലാ , കായിക,  ശാസ്ത്രമേളകളിൽ ഉന്നതവിജയം നേടിയ  ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കുള്ള അനുമോദനവും ഹരിത വിദ്യാലയ പ്രഖ്യാപനവും  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.  വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കെ. ഫസീല ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തി. ചടങ്ങിൽ  ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കെ. ടി. അനൂപ്  വിശിഷ്ടാതിഥിയായി. ടീച്ചിങ് എയ്ഡ് മത്സരത്തിൽ വിജയികളായ അധ്യാപകർക്കുള്ള അനുമോദനവും നടന്നു . പ്രധമാധ്യാപകൻ എം. പുരുഷോത്തമൻ , പി ടി എ പ്രസിഡന്റ് ആർ. കെ. ഷൈജു, വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, മദർ പി ടി എ പ്രസിഡന്റ് ആർ.കെ. മിനി, അധ്യാപകരായ കെ.ജെ. ബിൻസി, ബിജുകുമാർ, പി. രമേഷ്, പി. എൻ. ഷീബ എന്നിവർ് സംസാരിച്ചു.