കണ്ണൂര്‍ വിമാനത്താവള വാര്‍ഷികം ഇളവുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
@noorul ameen
മട്ടന്നൂർ :കണ്ണൂര്‍ വിമാനത്താവളം ആറാം വാര്‍ഷികം ഡിസംബര്‍ 9 ന് നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ റൂട്ടുകളിലെ അന്താരാഷ്ട്ര യാത്രകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്.
കണ്ണൂരില്‍ നിന്നും ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്‌റിന്‍, കുവൈറ്റ്, റാസല്‍ഖൈമ, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് അടിസ്ഥാന യാത്രാ നിക്കില്‍ 15% ഇളവ് പ്രഖ്യാപിച്ചു.
നവംബര്‍ 26 മുതല്‍ 2024 ഡിസംബര്‍ 9 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. മേല്‍ പറഞ്ഞ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള യാത്രക്കും മറ്റ് രാജ്യങ്ങള്‍ വഴിയുളള കണക്ഷന്‍ യാത്രക്കും ഈ ഇളവ് ലഭിക്കും.
യാത്രാ നിരക്ക് കുറക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമാണ് ഈ ഇളവ് എയര്‍ ഇന്ത്യ എകസ്പ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ആറാം വാര്‍ഷികം വര്‍ണ്ണാഭമായ കലാ- കായിക മത്സരങ്ങളോടെ ആഘോഷിക്കും.