കൊച്ചിയിൽ പാലത്തിൽ നിന്നും കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാരൻ


കൊച്ചിയിൽ പാലത്തിൽ നിന്നും കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാരൻ


കൊച്ചി: കായലിൽ ചാടിയ യുവാവിനെ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരൻ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് പൂത്തോട്ട പാലത്തിൽ നിന്നും യുവാവ് കായലിലേയ്ക്ക് ചാടിയത്. പൂത്തോട്ട ജെട്ടിയിൽ നിന്നും ബോട്ട്  പാണാവള്ളിക്ക് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യുവാവ് ചാടുന്നത് ബോട്ടിലെ ജീവനക്കാരനായ റിയാസ് കണ്ടത്. ഉടൻ തന്നെ വെള്ളത്തിലേയ്ക്ക് ചാടിയ റിയാസ് യുവാവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.