കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ അനുകൂലിക്കാതെ പൊതുജനം

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ അനുകൂലിക്കാതെ പൊതുജനം


കോഴിക്കോട് > കോഴിക്കോട് കോണ്ഗ്രസ് ഹര്ത്താലിനെ അനുകൂലിക്കാതെ പൊതുജനം. വ്യാപാരി വ്യവസായികൾ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉള്പ്പെടെ സര്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്.

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചാണ് കോൺ​ഗ്രസ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനംചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിമതര് മത്സരിച്ച ജനാധിപത്യ സംരക്ഷണ സമിതി മുഴുവന് സീറ്റിലും വിജയിച്ചതോടെ കോൺഗ്രസിന് ഭരണം നഷ്ടമായി.