വീരാജ്പേട്ടയിൽ ലോറി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
ഇരിട്ടി കേളൻപീടിക സ്വദേശി മരണപ്പെട്ടു
ഇരിട്ടി : വീരാജ്പേട്ടയിൽ ലോറി അപകടത്തിൽ പരിക്കേറ്റ
ഇരിട്ടി കേളൻപീടിക സ്വദേശി പ്രബീത് മരണപ്പെട്ടു. വീരാജ്പേട്ട ദന്തൽ മെഡിക്കൽ കോളേജിന് സമീപം റോഡിൽ നിന്നും നൂറ്‌അടി താഴ്‌ചയിലുള്ള വീടിന് മുകളിലേക്ക് പ്രബീത്ഓടിച്ചിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ആണ് അപകടം.
ഭദ്രാവതിയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് നെല്ലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഭാര്യ: സാജിത , ഉളിക്കൽ സ്വദേശിനിയാണ്. മക്കൾ: അർജുൻ, അജിൽ. ഇരുവരും കുന്നോത്ത് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾളാണ്. അച്ഛൻ പരേതനായ ശങ്കരൻ . അമ്മ : നന്ദിനി . സഹോദരൻ : പ്രശാന്ത്......