ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ്; SDPI പ്രതിഷേധ പ്രകടനം നടത്തി
ഇരിട്ടി: എസ്.ഡി.പി.ഐ നരയന്‍പാറ ബ്രാഞ്ച് സെക്രട്ടറി ഫിറോസിന് നേരെ RSS ക്രിമിനലുകള്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഉളിയില്‍ പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പടിക്കച്ചാല്‍ വഴി ഉളിയില്‍ ടൗണില്‍ സമാപിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം അക്രമത്തിന് കോപ്പുകൂട്ടുന്ന ആര്‍.എസ്.എസ്. ഭീകരതക്ക് ശക്തമായ താക്കീതായിരുന്നു പ്രതിഷേധം. പടിക്കച്ചാല്‍ പ്രദേശത്ത് ആര്‍.എസ്.എസ്സിന്‍റെ ബോംബ് സ്ഫോടനം തുടര്‍ക്കഥയാവുമ്പോഴും പോലീസ് നിസ്സംഗതരായി നോക്കിനിൽക്കുകയാണെന്നും സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ആര്‍.എസ്.എസിന്‍റെ ബോംബ് നിര്‍മ്മാണശാലകള്‍ കണ്ടെത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അഷ്റഫ് നടുവനാട്, ട്രഷറര്‍ ഷംസു പാനേരി, എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് റയീസ് നാലകത്ത്, സെക്രട്ടറി എന്‍.സി ഫിറോസ്, റഹൂഫ് ഉളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.