യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി ഉളിക്കൽ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്തു



യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി ഉളിക്കൽ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്തു


@noorul ameen 

























ഉളിക്കൽ. യു.കെ.യിൽ കെയർ ഹോമിൽ ഡയാലിസിസ് ടെക്നീഷ്യൻ ജോലിക്ക് വിസ വാഗ്‌ദാനം നൽകി യുവതിയിൽ നിന്നും 13 ലക്ഷം രൂപവാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം ഉളിക്കൽ പോലീസ് കേസെടുത്തു. നുച്യാട്സ്വ ദേശിനിയുടെ  പരാതിയിലാണ് ആലപ്പുഴ ചേർത്തലയിലെ കീറ്റുപറമ്പിൽ ഹൗസിൽ അഖിൽ രാജ്, പത്തനംതിട്ട നിരത്തു പാറയിലെ പുത്തൻവീട്ടിൽ സിജോ ജോൺ, എറണാകുളം തൃപ്പൂണിത്തറയിലെ മാങ്കിടിയിൽ ഹൗസിൽ സജിനി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2023 മെയ് രണ്ടിനും ജൂൺ 30 നുമിടയിൽ പരാതിക്കാരിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളായി ഒന്നാം പ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് വിസക്കായി 13 ലക്ഷം രൂപ അയച്ചുകൊടുത്ത ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.