ധാരണപത്രം 30ന് ഒപ്പിടും; കണ്ണൂരിൽനിന്ന് എയർ കേരള
മട്ടന്നൂർ :കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പ നിയായ എയർ കേരളയുടെ വിമാനങ്ങൾ കണ്ണൂരിൽനിന്ന് പറന്നുയരും. ഇതുസംബ ന്ധിച്ച് എയർ കേരളയും കിയാലും 30ന് ധാരണപത്രം ഒപ്പുവയ്ക്കും. തിങ്കളാഴിച്ച വിമാനത്താവളത്തിലാണ് ധാരണ പത്രം ഒപ്പുവയ്ക്കൽ.
ആഭ്യന്തര സർവീസ് തുടങ്ങുന്നതിന് എയർ കേരളക്ക് വ്യോമയാനമന്ത്രാലയത്തിന്റെ നിരാക്ഷേപപത്രം ലഭിച്ചു. എയർ ഓപ്പ റേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ സർ വീസ് തുടങ്ങാനാകും. കണ്ണൂരിനുപുറമെ കൊച്ചി, കരിപ്പൂർ, തിരുവനന്തപുരം എന്നി വിടങ്ങളിൽനിന്നും സർവീസ് നടത്താനാണ് എയർ കേരള ലക്ഷ്യമിടുന്നത്.
28/12/2024