മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നു സംശയം : ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
@noorul ameen
കണിയാമ്പറ്റ : ശ്വാസം കിട്ടാതെ വിഷമിക്കുന്ന ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണിയാമ്പറ്റ മൃഗശുപത്രിക്കവല കൊല്ലിവയല്‍ ശിവശക്തി വീട്ടില്‍ സുധീഷ്-സജ്‌ല ദമ്പതികളുടെ മകന്‍ സന്ദീപാണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. മുലപ്പാല്‍ കുടിച്ച ശേഷം കളിക്കുന്നതിനിടെയാണ് കുഞ്ഞ് ശ്വാസംകിട്ടാതെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടന്‍ കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: സൗപര്‍ണിക.