എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയൻ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
ഇരിട്ടി: തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയൻ പായം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാടത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഇരിട്ടി ഏരിയാ സെക്രട്ടറി കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഉഷാ രമണൻ അധ്യക്ഷത വഹിച്ചു. വി. സാവിത്രി, സാജിദ് മാടത്തിൽ, പി. എൻ. ജെസി, അനിൽ എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.