കൊച്ചി ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യം

കൊച്ചി ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യം

കൊച്ചി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. പ്രതീക്ഷിച്ചതിലുമധികം തിരക്ക് ഉണ്ടായിരുന്നു.

തിക്കിലും തിരക്കിലുംപെട്ട് ഏതാനും ആളുകൾക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. പിന്നാലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു.

മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകൻ സൂരജ് സന്തോഷിന്റെ സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്.പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.ഇതാണ് വലിയ ആൾക്കൂട്ടത്തിലേക്ക് വഴിവെച്ചത്