എടിഎമ്മിൽ കയറി പണമെടുക്കും, നോട്ടുകൾ പുറത്തുവരും മുമ്പ് നിമിഷനേരം കൊണ്ട് തട്ടിപ്പ്; സംശയം തോന്നിയതോടെ പിടിവീണു


എടിഎമ്മിൽ കയറി പണമെടുക്കും, നോട്ടുകൾ പുറത്തുവരും മുമ്പ് നിമിഷനേരം കൊണ്ട് തട്ടിപ്പ്; സംശയം തോന്നിയതോടെ പിടിവീണു


ഹരിപ്പാട്: പട്ടാപകൽ എടിഎം പൊളിച്ച് പണം കവർന്ന രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ ആലപ്പുഴയിൽ പിടിയിൽ. ഉത്തർപ്രദേശ് ദേവദൽ റോഡ് ധർമ്മേന്ദ്രസാഹു (34), മംഗല സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കരുവാറ്റ ആശ്രമം ജംഗ്ഷനിലെ ടാറ്റയുടെ എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്. 

ഹെൽമറ്റ് ധരിച്ച് എത്തിയ പ്രതികൾ പണം എടുക്കാൻ ശ്രമിക്കുകയും തുടർന്ന് ഇത് പുറത്തേക്ക് വരുന്നതിനു മുൻപ് തന്നെ മെഷീന്റെ ക്യാബിൻ ഇളക്കുന്നതുമായിരുന്നു ഇവരുടെ പതിവ്. പണം പുറത്തുവരും എന്നാൽ അക്കൗണ്ടിൽ നിന്നും പോവുകയുമില്ലത്രെ. ഇതായിരുന്നു ഇവർ ചെയ്തിരുന്ന തട്ടിപ്പ്. 19ന് ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. 

സമീപത്തെ കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാർക്ക് സംശയം തോന്നുകയും തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ പ്രതികൾ പിടിയിയി. ഇവരിൽ നിന്നും 34 എടിഎം കാർഡുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.