മുത്തച്ഛനോടൊപ്പം റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

മുത്തച്ഛനോടൊപ്പം റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

 

സുൽത്താൻ ബത്തേരി : മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. നായ്ക്കട്ടി മറുകര രഹീഷിന്റേയും, അഞ്ജനയുടേയും മകന്‍ ദ്രുപത്(3)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയും കൊണ്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തു നിന്നു വന്ന ബൈക്കിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ് സാരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.