കണ്ണൂര്‍ വിമാനത്താവളത്തിന് നവജീവന്‍; എയര്‍ കേരള എയര്‍ലൈന്‍ ധാരണാപത്രം ഒപ്പുവെച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നവജീവന്‍ പകര്‍ന്ന് എയര്‍ കേരള എയര്‍ലൈന്‍ ധാരണാപത്രം ഇന്ന് ഒപ്പുവെച്ചു.
പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍ കേരള എയര്‍ലൈന്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രമാണ് കിയാലുമായി ഒപ്പുവെച്ചത്.
എയര്‍ കേരള എയര്‍ലൈന്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നതോടെ വിമാനത്താവളം ആഗ്രഹിക്കുന്ന തരത്തില്‍ ഉയരുമെന്നാണു പൊതുസമൂഹത്തിന്റെ പ്രതീക്ഷ.