തൃശൂരിലെ പുതുക്കാട് നടന്നുവരുമ്പോള്‍ യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് മുന്‍ ഭര്‍ത്താവ്, പ്രതി കീഴടങ്ങി
തൃശൂര്‍; തൃശൂരിലെ പുതുക്കാട് സെന്ററില്‍ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശിയായ ബിബിതയ്ക്കാണ് കുത്തേറ്റത്.മുന്‍ ഭര്‍ത്താവായ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.ആക്രമണത്തിന് കാരണമായത് കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി.
ഇന്ന് രാവിലെയാണ് നടന്നു വരികയായിരുന്ന ബിബിതയ്ക്ക് കുത്തേറ്റത്. ഒന്‍പതോളം തവണ കുത്തേറ്റു. ഉടനെ നാട്ടുകാര്‍ പുതുക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മുന്‍ ഭര്‍ത്താവ് ലെസ്റ്റിന്‍ കീഴടങ്ങി. മൂന്ന് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. ബിബിത ഇപ്പോള്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസിക്കുന്നത്. പുതുക്കാട്ടെ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ബിബിത.