ഷാഹി മസ്ജിദ് വെടിവെപ്പ് : മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഷാഹി മസ്ജിദ് വെടിവെപ്പ് : മുസ്‌ലിം യൂത്ത് ലീഗ് 
നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.






































ഇരിട്ടി : ഉത്തർപ്രദേശിലെ ഷാഹി മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട് പോലീസ് വെടിവെപ്പിൽ 6 പേർ കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിന് പിന്നിൽ പള്ളിയിലേക്കുള്ള സംഘ്പരിവാർ കടന്നു കയറ്റമാണ് എന്ന് ആരോപിച്ച് മുസ്‌ലിം  യൂത്ത്  ലീഗ്  പേരാവൂർ  നിയോജകമണ്ഡലം  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നല്ലൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻറ് ഫവാസ് പുന്നാട് അധ്യക്ഷനായി.

നിയോജകമണ്ഡലം ജന.സെക്രട്ടറി കെ പി അജ്മൽ ആറളം, ഭാരവാഹികളായ
ഷംനാസ് മാസ്റ്റർ, കെ പി റംഷാദ്, ഇജാസ് ആറളം, പി.കെ അബ്ദുൽ ഖാദർ, ഇ.കെ സവാദ്, ഖാലിദ് തിട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
ഷംസുദ്ദീൻ ഉളിയിൽ, കെവി റഹൂഫ്, അസ്‌ലം മൗലവി, ഹാരിസ് പെരിയത്തിൽ, ശുഹൈൽ ആറളം, മഹറൂഫ് ചെറുവട്ടി, ശമൽ വമ്പൻ,  ഇ പി ലത്തീഫ്,  കെ ഷഹീർ പുന്നാട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

പടം : 
ഷാഹി മസ്ജിദ് വെടിവെപ്പ് : സംഘ് പരിവാർ കടന്നു കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്