ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം തടയാൻ ശ്രമിച്ച് മകൻ; ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു, സംഭവം പാലക്കാട്

ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം തടയാൻ ശ്രമിച്ച് മകൻ; ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു, സംഭവം പാലക്കാട്

പാലക്കാട്: അമ്മയ്ക്കും മകനും പൊള്ളലേറ്റു. പാലക്കാട് കാടാങ്കോട് കരിങ്കപ്പുള്ളിയിൽ സീനത്ത് (50) മകൻ ശിഹാബ് എന്നിവ൪ക്കാണ് പൊള്ളലേറ്റത്. സീനത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ശിഹാബിനും പൊള്ളലേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.