2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

































ഇരിട്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 2024-25 വര്‍ഷം ഫെബ്രുവരി 27 ന് നടത്താന്‍ നിശ്ചയിച്ച എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാ തീയതി ശിവരാത്രി ദിനത്തിന് തൊട്ടടുത്ത ദിവസം ആയതിനാല്‍ ആ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റി നിശ്ചയിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ഇരിട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.സുരേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.വി.മീര, സംസ്ഥാനതല ഗണിതശാസ്ത്ര ടീച്ചിങ് എയ്ഡില്‍ എ ഗ്രേഡ് നേടിയ എന്‍.വി.ഷീബ എന്നിവര്‍ ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി ഉപാഹരസമര്‍പ്പണം നടത്തി. എം.ബാബു, കെ.പ്രശാന്ത്, കെ.സന്ദീപ്, ഷിനോജ്, എം.മധു, പുരുഷോത്തമന്‍, ദിജു, ശ്രീജേഷ്, കെ.മായ, ശ്രീല, സി.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉപജില്ല ഭാരവാഹികള്‍: സി.രമേശന്‍ (പ്രസിഡന്റ്), കെ.ഡി.പ്രശാന്ത്കുമാര്‍ (വൈസ് പ്രസിഡന്റ്), കെ.പി.ഷിനോജ് (സെക്രട്ടറി), സി.പി.ദിജു (ജോ.സെക്രട്ടറി), കെ.മായ (ട്രഷറര്‍).