കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യാ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ: സംഘാടകരുടെ അക്കൗണ്ട് വിവരങ്ങള്‍ പോലീസിന്

കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യാ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ: സംഘാടകരുടെ അക്കൗണ്ട് വിവരങ്ങള്‍ പോലീസിന്


കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതല്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പോലീസ് ജിസിഡിഎക്ക് ചോദ്യാവലി നല്‍കി. സ്റ്റേഡിയത്തില്‍ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പോലീസ് നല്‍കിയത്.

അതേസമയം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു