പനമരം : പഞ്ചായത്ത് അവിശ്വാസ പ്രമേ യത്തിൻമേൽ യുഡിഎഫിന് വോട്ട് ചെയ്ത 11-ാം വാർഡ് അംഗം ബെന്നി ചെറിയാനുമായുള്ള കോൺഗ്രസ് ധാരണ എന്താണെന്ന് വ്യക്തമാക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആസ്യ പറഞ്ഞു.

ബെന്നി ചെറിയാനുമായുള്ള ഒത്തുതീർപ്പ് എന്തെന്ന് വ്യക്തമാക്കണം: പി എം ആസ്യ



























































പനമരം : പഞ്ചായത്ത് അവിശ്വാസ പ്രമേ യത്തിൻമേൽ യുഡിഎഫിന് വോട്ട് ചെയ്ത 11-ാം വാർഡ് അംഗം ബെന്നി ചെറിയാനുമായുള്ള കോൺഗ്രസ് ധാരണ എന്താണെന്ന് വ്യക്തമാക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആസ്യ പറഞ്ഞു. അവിശ്വാസ പ്രമേയം പാസാക്കാൻ കോൺഗ്രസ് കൂടെ കൂട്ടിയിരിക്കു ന്നത് എൽഡിഎഫിൻ്റെ വോട്ട് നേടി വിജയിച്ച് എൽഡിഎഫി നെ വഞ്ചിച്ച അംഗത്തെയാണ്. ഇയാൾ വഞ്ചനാ കുറ്റവും കളവു കേസുമുൾപ്പെടെയുള്ള വ്യക്തിയാണ്.

അവിശ്വാസപ്രമേയത്തിന് പി ന്നിൽ വാസു അമ്മാനി അടക്കമു ള്ള ചില മുൻ പഞ്ചായത്ത് പ്രസി ഡന്റുമാരാണ്. നിലവിൽ യുഡി എഫ് അംഗമായ വാസു അഴിമ തിക്ക് കൂട്ടുനിൽക്കാൻ തന്നോട് ആവശ്യപ്പെട്ടതാണ്. അഴിമതിക്ക്കൂട്ടു നിൽക്കാത്തതിനാലുള്ള വിരോധമാണ് തന്നോട് തീർത്തത്. ഒന്നര ലക്ഷത്തോളം രൂപ ഫണ്ടുള്ള കേരളോത്സവം നട ത്തിപ്പിന് അതിൻ്റെ വർക്കിങ് ചെയർമാനായ യുഡിഎഫ് ഭരണ സമിതി അംഗം കെ ടി സു ബൈറിനെതിരെ കേരളോത്സവ ത്തിൽ പങ്കെടുത്ത മത്സരാർഥി കൾ പരാതി ഉന്നയിച്ചതാണ്. അതിനാൽ തന്നെ അമ്പതിനാ യിരം രൂപ മാത്രമാണ് അനുവദി ച്ച് നൽകിയത്.

പഞ്ചായത്തിലെ ഉദ്യോഗസ്ഥ രോട് നിയമവിരുദ്ധ പ്രവൃത്തിക ൾക്ക് യുഡിഎഫ് അംഗങ്ങൾ നി ർബന്ധം ചെലുത്തുകയും വഴങ്ങാത്തവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണ്. ഇതിനാൽ തന്നെ പല ഉദ്യോഗസ്ഥരും പഞ്ചായത്തിൽനിന്ന് ട്രാൻസ്‌ഫർ വാങ്ങി മറ്റിടങ്ങളിലേക്ക് പോകുകയാണെന്നുംപി എം ആസ്യ പറഞ്ഞു.