ഇരിട്ടി പടിയൂരിൽ വീട്ടുമുറ്റത്തുനിന്നും പാമ്പുകടിയേറ്റ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇരിട്ടി പടിയൂരിൽ വീട്ടുമുറ്റത്തുനിന്നും പാമ്പുകടിയേറ്റ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു































ഇരിട്ടി: വീട്ടുമുറ്റത്തുനിന്നും പാമ്പ്  കടിയേറ്റ് മൂന്നാഴ്ച്ചയായി  ചികിയിലായിരുന്ന വിട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ.ഡി. ശൈലജ (54) ആണ് മരിച്ചത്. മുറ്റത്തുനിന്നും പാമ്പിന്റെ കടിയേറ്റ ശൈലജ തന്നെ പമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. അതിന് ശേഷം വസ്ത്രം മാറി ആസ്പത്രിയിൽ എത്തുകയായിരുന്നു. ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കണ്ണൂർ എ കെ ജി ആസ്പത്രിയിലും ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച രാത്രിയാണ്  മരിച്ചത്. ഭർത്താവ്:  പത്മനാഭൻ.  മക്കൾ : ജിഷ്ണു ( കെ എ പി ) ലയന. സഹോദരങ്ങൾ: ഇ.ഡി. രാജേഷ് (വി ഇ ഒ ), സുജാത (കുന്നോത്ത് ).