രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ബാലരാമപുരം കൊലപാതകം; കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ



ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഹരികുമാറിന്റെ ചില താൽപര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിലുള്ള അതൃപ്തിയാണ് കുഞ്ഞിൻ്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായുണ്ട്.കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് തയ്യാറാടെക്കുന്നുണ്ട്. അതേസമയം അമ്മയെ വിട്ടയക്കുമെന്നും ഹരിക്കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കില്ലെന്നും ഡിവൈഎസ്പി അറിയിച്ചു.രണ്ടു പേരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും വേണ്ടി വന്നാൽ അമ്മൂമയേയും അച്ഛനെയും വിളിച്ചു വരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേൻ്റത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മറ്റ് പരുക്കുകൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു