ആറളം ഫാമിൽ കാട്ടുപന്നിക്ക് ബൈക്കിടിച്ച് അച്ഛനും മകനും പരിക്ക്

ആറളം ഫാമിൽ കാട്ടുപന്നിക്ക്  ബൈക്കിടിച്ച് അച്ഛനും മകനും പരിക്ക്
































ഇരിട്ടി : റബർ ടാപ്പിംഗിന് ബൈക്കിൽ പോകവേ കാട്ടുപന്നിക്ക് ബൈക്കിടിച്ച് അച്ഛനും മകനും പരിക്കേറ്റു. പരിക്കേറ്റ കീഴ്പളളി സ്വദേശി അലക്സ് (52), മകൻ ജിനു അലക്സ് (25) എന്നിവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രഥമ ശുശ്രൂഷ നല്‌കിയ ശേഷം ചാല മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറളം ഫാമിനുള്ളിലാണ് സംഭവം.