തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി മികച്ച അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡിന് വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ.എം.സി.റോസ അര്‍ഹയായി.
ഇരിട്ടി: തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി മികച്ച അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡിന് ഡോ.എം.സി.റോസ അര്‍ഹയായി. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ പിഎച്ച്ഡി ഗവേഷണ മേഖല വരെ ഡോ. റോസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.എഡ്, എം എഡ് തലത്തില്‍ പത്തുവര്‍ഷവും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 25 വര്‍ഷവും 2009 മുതല്‍ വിദ്യാഭ്യാസ ഗവേഷണ മേഖലയിലും പ്രവര്‍ത്തിച്ചു വരുന്നു. കണ്ണൂര്‍ സര്‍വകലാശാല എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോഴ്‌സ് ഡയറക്ടര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഫാക്കല്‍റ്റി അംഗം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി അംഗം, പാസ്റ്റര്‍ കൗണ്‍സില്‍ അംഗം, സൗഹൃദ കോഡിനേറ്റര്‍, മതാധ്യാപിക, മാതൃവേദി പ്രസിഡന്റ്, എഡിഎസ്‌യു ആനിമേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡും ഗവേഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രാജീവ് ഗാന്ധി ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട്. സ്ട്രസ് കോപ്പിംഗ്‌സ് സ്ട്രാറ്റജിസ് എന്ന പുസ്തകവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ 20ലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യ സേവനം, പരിസ്ഥിതി പ്രവര്‍ത്തനം, കൗമാരക്കാര്‍ക്കുള്ള കൗണ്‍സിലിംഗ്, ദുരന്തനിവാരണ വിദ്യാഭ്യാസ പാക്കേജ് നിര്‍മ്മാണം, കരിയര്‍ ഗൈഡന്‍സ് പാക്കേജ് നിര്‍മ്മാണം, ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്ററിന്റെ പ്രവര്‍ത്തനം, റിസോഴ്‌സ് പേഴ്‌സണ്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ഡോ.എം.സി. റോസ. നിര്‍മ്മലഗിരി കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും നിര്‍മ്മലഗിരി കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്റെ പ്രിന്‍സിപ്പലും ആയ ഡോ.കെ.വി.ഔസേപ്പച്ചനാണ് ഭര്‍ത്താവ്. ക്രിസ്റ്റീന മരിയ ഔസേപ്പ് (എംബിബിഎസ് വിദ്യാര്‍ഥിനി), ആന്‍ മരിയ ഔസേപ്പ് (ഡിഗ്രി വിദ്യാര്‍ഥിനി) എന്നിവര്‍ മക്കളാണ്.