വന്യ ജീവി ആക്രമണം :മുസ്‌ലിം യൂത്ത് ലീഗ് ആറളം വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ഇരിട്ടി : വന്യ ജീവി ആക്രമണത്തിൽ ആറളം ഫാമിൽനിരന്തരം മരണങ്ങൾ സംഭവിക്കുമ്പോഴും സർക്കാർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ആറളം വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
അടിയന്തിരമായി ആന മതിൽ പൂർത്തിയാക്കുക. വന മേഖലയിലെ മനുഷ്യ ജീവന്റെ സംരക്ഷണത്തിന് ആവശ്യമായ ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ മാർച്ച് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ്, സെക്രട്ടറി കെവി റഷീദ്, മാമുഞ്ഞി എന്നിവർ സംസാരിച്ചു
യൂത്ത് ലീഗ് നിയോജകമണ്ഡലം ജന സെക്രട്ടറി അജ്മൽ ആറളം ഭാരവാഹികളായ പിസി ഷംനാസ്, ഇകെ സവാദ്, കെവി ഫാസിൽ, ഇജാസ് ആറളം, ഇകെ ശഫാഫ്, ഫിറോസ് മുരിക്കിഞ്ചേരി, കെവി റഹൂഫ്, അസ്‌ലം മൗലവി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പടം :
മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈൽഡ് ലൈഫ് ഓഫിസ് ലേക്ക് നടത്തിയ മാർച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.