ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു


ചിത്രം പ്രതീകാത്മകം

ആലപ്പുഴ:  കേരള കോൺ​ഗ്രസ് (എം) മാണി വിഭാ​ഗം നേതാവ് ജോസ് കെ മാണിയുടെ മകൾ പ്രിയങ്കക്ക്(28) പാമ്പുകടിയേറ്റു. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ് പ്രിയങ്ക. അപകടാവസ്ഥയില്ലെന്നും കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നി​ഗമനമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.