സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സങ്കടിപ്പിച്ചു.
ഉളിയിൽ :ഫ്രട്ടേണിറ്റി മൂവ്മെന്റ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പാൽചുരം ഉൾപ്പടെയുള്ള മണ്ഡലത്തിന്റ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രവർത്തകരെ ഒരുമിച്ച് കൂട്ടിയാണ് ടൂർണമെന്റ് സങ്കടിപ്പിച്ചത്.
നരയമ്പാറയിൽ വച്ചുനടന്ന ടൂർണമെന്റ് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം സെക്രട്ടറി സിദ്ധീഖ് TP ഉൽഘടനം ചെയ്തു.
ആശംസ അറിയിച്ചുകൊണ്ട് പ്രവാസി വെൽഫെയർ ഖത്തർ പേരാവൂർ മണ്ഡലം പ്രസിഡന്റ് അഫ്സൽ ഹുസൈൻ സംസാരിച്ച പരിപാടിക്ക് ഫ്രട്ടേണിറ്റി പേരാവൂർ
മണ്ഡലം പ്രസിഡന്റ് റമീസ് എംപി, കമ്മിറ്റി അംഗങ്ങളായ നസീഫ്, അംജദ്, സഫ്‌വാൻ. പിസി, എന്നിവർ നേത്വത്വവും നൽകി.
ഫ്രട്ടേണിറ്റി പാൽചുരം യൂണിറ്റിന് ഫുട്ബോൾ സമ്മാനം നൽകിക്കൊണ്ട് സമാപിച്ചു.