വഞേരി ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം കർമ്മം പാറക്കണ്ടത്ത് അഡ്വ സണ്ണി ജോസഫ് എം എൽഎ നിർവഹിച്ചു
@noorul ameen
ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വിളക്കോട് പാറക്കണ്ടത്തിൽ അഡ്വ സണ്ണിജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതുമായ വഞേരി ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദുവിന്റെ അധ്യക്ഷതയിൽ പേരാവൂർ എംഎൽഎഅഡ്വ സണ്ണി ജോസഫ് നിർവഹിച്ചു .
എംഎൽഎ ഫണ്ടിൽ നിന്നും15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ മുഴക്കുന്ന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുണ്ടായി. സിവിൽ പോലീസ് ഓഫീസറായ പാറക്കണ്ടത്തിലെ ഇ എച്ച് അബ്ദുൽ റഷീദ് സംഭാവന ചെയ്ത സ്ഥലത്താണ് കെട്ടിടo നിർമ്മിച്ചിട്ടുള്ളത്. മെഡിക്കൽ ഓഫീസർ ഡോക്ടർ ദിജനപ്രിയ സിപി റിപ്പോർട്ട് അവതരിപ്പിച്ചു,, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി വിനോദ് ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
എ വനജ, സി കെ ചന്ദ്രൻ , ഭരണ സമിതി അംഗങ്ങളായ കെ വി റഷീദ്, ബി മിനി, അഡ്വക്കേറ്റ് ജാഫർ നെല്ലൂര്, ഷഫീനാ മുഹമ്മദ്, വിവിധ കക്ഷി നേതാക്കളായ
ഒ ഹംസ, വി രാജു, കെ രഞ്ജിത്ത്, ഹുസൈൻ ചക്കാലയിൽ ,കെ നാസർ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ എച്ച് അബ്ദുൽ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ് എന്നിവർ സംസാരിച്ചു. വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി എംഎൽഎയും ജനപ്രതിനിധികളെയും ഉദ്ഘാടന സ്ഥലത്തേക്ക് ആനയിച്ചു,