ഇരിട്ടി: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവും സ്റ്റോൺ ക്രഷർ സ്ഥാപനങ്ങൾ അവരുടെ ഉൽപന്നങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിപ്പിച്ചതും മൂലം കെട്ടിട നിർമ്മാണവും സർക്കാർ പദ്ധതികളും നിശ്ചലമായിരിക്കുകയാണെന്നും സർക്കാർ ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്നും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് :കെട്ടിട നിർമ്മാണവും സർക്കാർ പദ്ധതികളും നിശ്ചലമായിരിക്കുകയാണെന്നും സർക്കാർ ഇടപെടണമെന്നും മുസ്ലിം ലീഗ്


@noorul ameen 



















































































































ഇരിട്ടി: നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവും 
സ്റ്റോൺ ക്രഷർ സ്ഥാപനങ്ങൾ  അവരുടെ  ഉൽപന്നങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ  വർദ്ധിപ്പിച്ചതും മൂലം കെട്ടിട നിർമ്മാണവും സർക്കാർ പദ്ധതികളും നിശ്ചലമായിരിക്കുകയാണെന്നും സർക്കാർ ഈ വിഷയത്തിൽ  ഇടപെടൽ നടത്തണമെന്നും  മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കുന്നവർക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലും എംഎൽഎ എംപി ഫണ്ടിൽ നിന്നും ഉൾപ്പെടുത്തി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലയിലെ റോഡുകളുടെയും മറ്റു കൺസ്ട്രക്ഷൻ പ്രവർത്തനങ്ങളും നിർമ്മാണ സാമഗ്രികളുടെ വിലവർധനവ് മൂലം പാതിവഴിയിൽ ആയിരിക്കുകയാണ്.

ക്വാറി ഉടമകൾ അവരുടെ ഇഷ്ടത്തിന് നിർമ്മാണ സാമഗ്രികളുടെ വർദ്ധനവ് വരുത്തിയത് മൂലം സാധാരണക്കാരായ ജനങ്ങളും ഗ്രാമീണ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമാണ് പാതിവഴിയിൽ ആയത്.

ക്വാറി ഉടമകളും സർക്കാരും ഭരണകക്ഷി പാർട്ടിക്കാരും  തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കണമെന്നും  സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും  മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം എം മജീദ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,   ട്രഷറർ പൊയിലൻ ഇബ്രാഹിം എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.