മട്ടന്നൂർ കീഴല്ലൂരിൽ കാണാതായ വയോധികന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
മട്ടന്നൂർ: കാണാതായ വയോധികന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കീഴല്ലൂർ വളയാൽ സ്വദേശി പഴേടത്ത് പത്മനാഭൻ്റെ മൃതദേഹമാണ് വേങ്ങാട് ദാരോത്ത് പാലത്തിന് സമീപത്ത് പുഴയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മട്ടന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ പുഴയിലെത്തിയ പ്രദേശവാസിയാണ് പുഴയിൽ മൃതദേഹം കണ്ട് പോലീസിൽ വിവരം
അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി മൃതദേഹം പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി