കസ്റ്റമർ മീറ്റും യാത്രയയപ്പും
ഇരിട്ടി: മർച്ചന്റ് വെൽഫെയർ കോ ഓപ്പ . സൊസൈറ്റിയുടെ കസ്റ്റമർ മീറ്റും സംഘത്തിൽ നിന്നും വിരമിക്കുന്ന സിക്രട്ടറി കെ.എ. ജോൺസണ് യാത്രയയപ്പും നൽകി. പഴഞ്ചരിമുക്ക് എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കുഞ്ഞിമൂസ ഹാജി അദ്ധ്യക്ഷത വഹിച്ചു. റിട്ട. എ ആർ ഭാസ്കരൻ കസ്റ്റമർ മാർക്കായി ക്ലാസ് എടുത്തു. റഫീഖ് ഗ്രീഷ്മ, കുട്ട്യപ്പമാസ്റ്റർ, സത്യൻ കൊമ്മേരി, റജി തോമസ്, ആർ.കെ.മോഹൻദാസ്, കെ.എസ്. ജോയ്, പി. ഇസ്മായിൽ, എ. റഫീഖ്, കെ.എ. ജോൺസൺ, എം.കെ. പ്രഭാകരൻ, കെ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന സിക്രട്ടറിക്കുള്ള ഉപഹാരം ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധനും ,സഹകാരികൾക്കുള്ള ഉപഹാരം വാർഡ് കൗൺസിലർ വി.പി. റഷീദും വിതരണം ചെയ്തു.