കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ ഇരിട്ടി ഉപജില്ലാ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
ഇരിട്ടി: കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ ഇരിട്ടി ഉപജില്ലാ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ല സെക്രട്ടറി ടി.വി ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. അലീന ടീച്ചറുടെ മരണത്തില്‍ ഉത്തവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞു നിയമന അംഗീകാരങ്ങള്‍ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.വികുര്യന്‍, ജാന്‍സണ്‍ ജോസഫ്, കെ.ശ്രീകാന്ത്, ടി.വി.സജി, എം.വി.ധന്യ, റോയ് സെബാസ്റ്റ്യന്‍, കെ.പി.അമീന്‍, കെ.ജെ.ജോണ്‍സന്‍, അഞ്ജന, ആനന്ദ് ജോസ്, ശ്രുതി, ഷാജി മാത്യു, ജെനീഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു..