
തിരുവനന്തപുരം : കേരളത്തിൻ്റെ വ്യാവസായിക ഉന്നതിയെക്കുറിച്ച് പ്രശംസിച്ച് കൊണ്ടുള്ള ശശി തരൂർ എം പിയുടെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. ഇതിൽ പറയുന്നത് വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നത് പോലെയാണെന്നാണ്. (Shashi Tharoor’s controversial article )
അതോടൊപ്പം അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ്‌ഐഎ കുരുതിക്ക് കൊടുക്കരുതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
എൽ ഡി എഫിനെതിരായി പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പിറകിലേക്ക് വലിക്കുന്നത് ആത്മഹത്യാപരമാണെന്നും, കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സി പി എം ആണെന്നും ഇതിൽ കുറ്റപ്പെടുത്തുന്നു.
വെളുപ്പാൻകാലം മുതൽ വെള്ളം കോരി സന്ധ്യക്ക് കലമുടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപത്രത്തിൽ വിമർശനമുണ്ട്. അതേസമയം, സി പി എം മുഖപത്രവും, സി പി ഐ മുഖപത്രവും തരൂരിനെ പിന്തുണച്ചു.