ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, ഗോവയിൽ 11.67 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, ഗോവയിൽ 11.67 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


പനാജി: ഹൈഡ്രോ പോണിക്സ് രീതിയിലൂടെ വളർത്തിയെടുത്ത 11.67 കോടി വിലവരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയിലാണ് യുവാവ് കുടുങ്ങിയത്. പനാജിക്കും മാപുസയ്ക്കും ഇടയിലെ ഗിരിം ഗ്രാമത്തിൽ നിന്നാണ് 11.672 കിലോഗ്രാം കഞ്ചാവ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഗോവ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

നിരന്തരമായ നിരീക്ഷണത്തിന് ശേഷം രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടുള്ളത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി അഭിനന്ദിച്ചു. ഗോവയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സേനയ്ക്ക് അഭിനന്ദനം. പൊലീസ് സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് അറസ്റ്റ്. മയക്കുമരുന്നിനെതിരെ സഹിഷ്ണുത പാലിക്കില്ലെന്നും മുഖ്യമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കി.