കർണാടക എംഎൽഎമാര്‍ക്ക് കോളടിച്ചു,ശമ്പളം ഇരട്ടിയാക്കി,അലവൻസുകൾ അടക്കം പ്രതിമാസം 5ലക്ഷം രൂപയോളം കിട്ടും
നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്.

കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി. നാൽപതിനായിരത്തിൽ നിന്ന് എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം ഒറ്റയടിക്ക് എൺപതിനായിരമാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്.
പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും. മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തിൽ നിന്ന് ഒന്നരലക്ഷമാക്കി.
മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി.പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചില്ല.